Skip to content

കോഹ്ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റുന്നത് മണ്ടത്തരമാണ് ; മികച്ച കോച്ചിനെയാണ് വേണ്ടത് ; മുൻ പാക് താരം അക്തർ

ഏകദിന ലോകക്കപ്പിന് പിന്നാലെ കോഹ്ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റുന്നതായുള്ള നിരവധി വാർത്തകളാണ് പുറത്തു വന്നത് . സെമി ഫൈനൽ തോൽവിക്ക് പിന്നാലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കോഹ്ലിയെ വീണ്ടും നായകനാക്കിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ രംഗത്തെത്തിയിരുന്നു .ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം രോഹിത് ശർമയ്ക്ക് കൈമാറണമെന്നാണ് ഒരു കൂട്ടരുടെ ആവശ്യം . കോഹ്ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റുന്നത് തികച്ചും മണ്ടത്തരമാണെന്നാണ് പാക് ബോളർ ഷൊഹൈബ് അക്തറിന്റെ അഭിപ്രായം . കോഹ്ലിയെ ഒരിക്കലും നായക സ്ഥാനത്ത് നിന്ന് മാറ്റരുത് . കോഹ്‌ലിക്ക് വേണ്ടത് മികച്ച ഒരു പരിശീലകനെയും മികച്ചൊരു സെലക്ഷൻ കമ്മിറ്റിയേയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കോഹ്‌ലിയും രോഹിത് ശർമയും തമ്മിലുള്ള ഭിന്നത കാരണം ഇന്ത്യൻ രണ്ടായി പിരിഞ്ഞെന്നുള്ള സംസാരങ്ങൾ കേൾക്കുന്നു . ഈ അപവാദങ്ങൾ ഒന്നും ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത് , അക്തർ പറഞ്ഞു .ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ രോഹിത് ശർമയെയും ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലിയെ നായകനാക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ .