Skip to content

തകർപ്പൻ സെഞ്ചുറിയുമായി ഓസ്‌ട്രേലിയയെ കരകയറ്റി സ്റ്റീവ് സ്മിത്ത്

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപെട്ട സ്കോർ. 219 പന്തിൽ 144 റൺസ് നേടിയ സ്മിത്തിന്റെ മികവിൽ ഓസ്‌ട്രേലിയ 284 റൺസ് നേടി പുറത്തായി. ടെസ്റ്റ് കരിയറിലെ സ്റ്റീവ് സ്മിത്തിന്റെ 24 ആം സെഞ്ചുറിയാണിത്.

ഒരു ഘട്ടത്തിൽ 122 റൺസിന് എട്ട് വിക്കറ്റ് എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു ഓസ്‌ട്രേലിയ മത്സരത്തിൽ തിരിച്ചെത്തിയത്. 44 റൺസ് നേടിയ സിഡിലിനൊപ്പം ഒമ്പതാം വിക്കറ്റിൽ 88 റൺസും നഥാൻ ലയനൊപ്പം പത്താം വിക്കറ്റിൽ 74 റൺസും സ്റ്റീവ് സ്മിത്ത് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് അഞ്ച് വിക്കറ്റും ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റും ബെൻ സ്റ്റോക്‌സ്, മൊയീൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.