Skip to content

മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയം ; ബംഗ്ലാദേശിനെ വെള്ളപൂശി ശ്രീലങ്ക

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് 122 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ശ്രീലങ്ക സ്വന്തമാക്കി. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 295 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 36 ഓവറിൽ 172 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 86 പന്തിൽ 69 റൺസ് നേടിയ സൗമ്യ സർക്കാറും 28 പന്തിൽ 39 റൺസ് നേടിയ തയ്ജുൽ ഇസ്‌ലാമും മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി ദാസുൻ ഷാണക മൂന്ന് വിക്കറ്റും ലഹിറു കുമാരാ, കസുൻ രജിത എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 90 പന്തിൽ 87 റൺസ് നേടിയ ഏഞ്ചലോ മാത്യൂസ്, 58 പന്തിൽ 54 റൺസ് നേടിയ കുശാൽ മെൻഡിസ്, 46 റൺസ് നേടിയ ക്യാപ്റ്റൻ കരുണരത്നെ, 41 റൺസ് നേടിയ കുശാൽ പെരേര എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്.

ഏഞ്ചലോ മാത്യൂസാണ് പ്ലേയർ ഓഫ് ദി മാച്ചും പ്ലേയർ ഓഫ് ദി സീരീസും.