ജോഫ്രാ ആർച്ചറില്ല ; ആദ്യ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
England have named their team for the first Ashes Test
ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു . ജോ റൂട്ട് നയിക്കുന്ന ടീമിൽ അയർലൻഡിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജേസൺ റോയ് ഇടം നേടി. പരിക്ക് മൂലം അയർലൻഡിനെതിരായ മത്സരത്തിൽ കളിക്കാതിരുന്ന ജിമ്മി ആൻഡേഴ്സണും ആദ്യ മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ ഇടം നേടി. എന്നാൽ ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ജോഫ്രാ ആർച്ചർക്കും യുവതാരം സാം കറണും ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല . ക്രിസ് വോക്‌സും സ്റ്റുവർട്ട് ബ്രോഡുമാകും ആൻഡേഴ്സണ് പിന്തുണ നൽകുക.
ഇംഗ്ലണ്ട് ഇലവൻ ; റോറി ബേൺസ്, ജേൺ റോയ്, ജോ റൂട്ട് (c), ജോ ഡെൻലി, ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്‌സ്, ജോണി ബെയർസ്റ്റോ (wk), മൊയീൻ അലി, ക്രിസ് വോക്‌സ്, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൻ