Skip to content

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപെട്ടു ; പൃഥ്വി ഷായ്ക്ക് വിലക്ക്

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഇന്ത്യൻ യുവതാരം പൃഥ്വി ഷായ്ക്ക് സസ്‌പെൻഷൻ. ഈ വർഷം ഫെബ്രുവരിയിൽ സയ്ദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ നടന്ന പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് എട്ട് മാസത്തെ വിലക്ക് ബിസിസിഐ നൽകിയത്. സാംപിൾ പരിശോധിച്ച മാർച്ച് 16 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് വിലക്ക്.

കഫ് സിറപ്പുകളിൽ കാണുന്ന തരം ഉത്തേജകമാണ് പൃഥ്വി ഷായ്ക്ക് തിരിച്ചടിയായത്.

എന്നാൽ നിരോധിത ഘടകം അടങ്ങിയ ഈ കഫ് സിറപ്പ് മത്സരത്തിനിടെ കടുത്ത ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിച്ചതാണെന്നും ഒരുതരത്തിലും പ്രകടനത്തെ സ്വാധീനിക്കാൻ വേണ്ടിയുള്ളതല്ലെന്നുമാണ് പൃഥ്വി ഷായുടെ വിശദീകരണം.