Skip to content

48 പന്തിൽ 89 റൺസ് പറത്തിയത് 10 സിക്സ് ; ക്രിസ് ലിൻ വെടിക്കെട്ട് വീണ്ടും

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ക്രിസ് ലിന്നിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ യുവരാജ് സിങിന്റെ ടോറോന്റോ നാഷണൽസിനെതിരെ വിന്നിപെഗ് ഹോക്സിന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം. ടോറോന്റോ ഉയർത്തിയ 217 റൺസിന്റെ വിജയലക്ഷ്യം അവസാന പന്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിന്നിപെഗ് മറികടന്നു. 48 പന്തിൽ രണ്ട് ഫോറും 10 സിക്സുമടക്കം 89 റൺസ് ക്രിസ് ലിന്നിന്റെ ബാറ്റിൽ നിന്നും പിറന്നു. 21 പന്തിൽ 43 റൺസ് നേടിയ ഷൈമാൻ അൻവർ, 27 പന്തിൽ 58 റൺസ് നേടിയ സോഹൽ എന്നിവർ മികച്ച പിന്തുണ നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടോറോന്റോയെ 21 പന്തിൽ 52 റൺസ് നേടിയ പൊള്ളാർഡ്, 46 പന്തിൽ 65 റൺസ് നേടിയ റോഡ്രിഗോ തോമസ്, 26 പന്തിൽ 45 റൺസ് നേടിയ ക്യാപ്റ്റൻ യുവരാജ് സിങ് എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്.