Skip to content

ധോണിയോടുള്ള സൗഹൃദം എങ്ങനെയാണോ അതു പോലെ തന്നെയാണ് എനിക്ക് കുൽദീപിനോടുമുള്ളത് ; വിരാട് കോഹ്‌ലി

ക്രീസിലെ പിഴവുകളുടെ പേരിൽ ഡ്രസ്സിംഗ് റൂമിൽ വെച്ച് വഴക്ക് പറയുന്ന കാലം കഴിഞ്ഞെന്ന് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി. ലോകകപ്പ് തോൽവി തങ്ങളെ തളർത്തുന്നതിൽ ഉപരി പ്രചോദിപ്പിക്കുകായാണ് ചെയ്തതെന്നും താരം കൂട്ടി ചേർത്തു . ലോകക്കപ്പിന് പിന്നാലെ ഇന്ത്യൻ ടീമിൽ താരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതയിലാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു .

ധോണിയോടുള്ള സൗഹൃദം അടുപ്പവും എങ്ങനെയാണോ അതു പോലെ തന്നെയാണ് എനിക്ക് കുൽദീപിനോടുമുള്ളതെന്നും ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കോഹ്ലി പറഞ്ഞു .

ഡ്രസിങ് റൂമിനകത്ത് വലുപ്പ ചെറുപ്പമില്ല. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള അവസരമുണ്ട്. ക്രീസിലെ പിഴുവകളുടെ പേരില്‍ ഡ്രസിങ് റൂമിലെത്തി വഴക്കുപറയുന്ന ക്യാപ്്റ്റന്‍ കാലം കഴിഞ്ഞെന്നും കോഹ്ലി പറഞ്ഞു. ടെസ്റ്റില്‍ ദീര്‍ഘനേരം കൃത്യതയോടെ പന്തെറിയാനും ബാറ്റുചെയ്യാനും ഇന്ത്യന്‍ താരങ്ങള്‍ക്കിപ്പോള്‍ കഴിയുന്നുണ്ടെന്നും കോലി പറഞ്ഞു.