CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Advertisements

ധോണി വിരമിക്കാത്തതിന് പിന്നിൽ കോഹ്ലിയുടെ നിർബന്ധം ; റിപ്പോർട്ട്

ഏകദിന ലോകകപ്പ് അവസാനിച്ചിട്ടും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി വിരമിക്കൽ പ്രഖ്യാപിക്കാത്തതിന് പിന്നിൽ നായകൻ വിരാട് കോഹ്ലിയുടെ നിര്ബന്ധ പ്രകാരമാണെന്ന് പുതിയ റിപ്പോർട്ട് . ധോണിക്ക് ഇപ്പോഴും പൂര്‍ണ കായികക്ഷമതോടെ കളിക്കാന്‍ കഴിയുമെന്ന് കോലി പറഞ്ഞതായി ടൈംസ് നൗ പുറത്തു വിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ധോണിക്ക് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് അടുത്ത ടി20 ലോകകപ്പ് വരെ ടീമില്‍ തുടരാം. ധോണി ടീമിലുള്ളത് യുവ താരം ഋഷഭ് പന്തിന് ഏറെ ഗുണം ചെയ്യും. പന്തിന്റെ വളര്‍ച്ചയ്ക്ക് ധോണിയുടെ സാന്നിധ്യം അനിവാര്യമാണ്. പന്തിന് എപ്പോഴെങ്കിലും പരിക്കേറ്റാല്‍ ധോണിക്ക് കളിക്കുകയും ചെയ്യാമെന്നും കോലി വ്യക്തമാക്കി.

രണ്ട് മാസം സൈനിക സേവനത്തിനായി മാറി നിൽക്കേണ്ടതിനാൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന , ടി20 പര്യടനത്തിൽ നിന്നും ധോണിയെ നേരെത്തെ ഒഴിവാക്കിയിരുന്നു . 2020 ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പ് വരെ ധോണി ടീമിൽ തുടരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ .

കഴിഞ്ഞ ദിവസം ധോണിയ്ക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ നായകൻ അസ്ഹറുദ്ദിനും രംഗത്തെത്തിയിരുന്നു.നൂറ് ശതമാനം ഫിറ്റാണെങ്കില്‍ ധോണി ഇനിയും കളിക്കട്ടെ. ചില സമയങ്ങളില്‍ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ തുടരാനുള്ള താല്‍പര്യം നഷ്ടമാവും. ധോണിക്ക് ഇപ്പോഴും താല്‍പര്യമുണ്ടെങ്കില്‍ കളിക്കട്ടെയെന്നാണ് അസ്ഹറുദ്ദിൻ അഭിപ്രായപ്പെട്ടത് .

Advertisements

Get real time updates directly on you device, subscribe now.

Leave a Reply