Skip to content

ഫൈനൽസിൽ അഞ്ച് ടീമുകൾ ; പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്

പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ് ഒമ്പതാം സീസൺ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി പോയിന്റ് ടേബിളിൽ മുൻപിലുള്ള ആദ്യ അഞ്ച് ടീമുകൾക്ക് ഫൈനലിൽ പ്രവേശിക്കാനുള്ള അവസരം ഉണ്ടാകും. ഡിസംബർ 17 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

ഫൈനൽസ് ഇങ്ങനെ

പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്‌ഥാനക്കാർ തമ്മിലാണ് ആദ്യ മത്സരം. വിജയിക്കുന്ന ടീമിന് മറ്റു കടമ്പകൾ ഒന്നും തന്നെയില്ലാതെ നേരിട്ട് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും .

നാലാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും തമ്മില രണ്ടാം മത്സരം. ഇതിൽ വിജയിക്കുന്ന ടീം നോകൗട്ടിൽ മൂന്നാം സ്ഥാനക്കാരുമായി ഏറ്റുമുട്ടും.

ഇതിൽ വിജയിക്കുന്ന ടീം ആദ്യ മത്സരത്തിൽ പരാജയപെടുന്ന ടീമുമായി ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്ന ടീമായിരിക്കും ഫൈനലിൽ പ്രവേശിക്കുക. ഫെബ്രുവരി എട്ടിനാണ് ഫൈനൽ.

https://twitter.com/BBL/status/1154240104338247681?s=19