Skip to content

അക്കാര്യം എനിക്ക് കോഹ്ലിയിൽ നിന്നും പഠിക്കണം ; ക്രൂനാൽ പാണ്ഡ്യ

വെസ്റ്റിൻഡീസ് പര്യടനത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുവാനാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ക്രൂനാൽ പാണ്ഡ്യ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് സഹോദരൻ ഹർദിക് പാണ്ഡ്യയ്ക്കൊപ്പം ക്രൂനാൽ ഇടം നേടിയത്.

മികച്ച ഭാവി താൻ ഈ പരമ്പരയിലൂടെ കാണുന്നുവെന്നും എന്നാൽ അതിനായി ബാറ്റിങ്ങിലും ബൗളിങിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കണമെന്നും അക്കാര്യം ക്യാപ്റ്റൻ വിരാട് കോഹ്ലിയിൽ നിന്നും പഠിക്കാൻ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ക്രൂനാൽ പാണ്ഡ്യ പറഞ്ഞു.

നിലവിൽ ഇന്ത്യൻ എ ടീമിനൊപ്പം വെസ്റ്റിൻഡീസിലുള്ള ക്രൂനാൽ പാണ്ഡ്യ ഇന്ത്യ എ പര്യടനങ്ങൾ തന്നെ സഹായിച്ചുവെന്നും ഇത്തരത്തിലുള്ള പര്യടനങ്ങൾ സീനിയർ ടീമിലെത്തുമ്പോൾ കൂടുതൽ ഗുണം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു.