Skip to content

ലോകകപ്പിലെ അഞ്ചാം സെഞ്ചുറി ; കുമാർ സംഗക്കാരയെ മറികടന്ന് ഹിറ്റ്മാൻ

ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ ലോകകപ്പിലെ രോഹിത് ശർമ്മയുടെ അഞ്ചാം സെഞ്ചുറിയാണിത്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ചുറിയോടെ 2015 ലോകകപ്പിൽ നാല് സെഞ്ചുറി നേടിയ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയ്ക്കൊപ്പം ഹിറ്റ്മാൻ എത്തിയിരുന്നു. ഈ ലോകകപ്പിലെ രോഹിത് ശർമ്മയുടെ തുടർച്ചയായ മൂന്നാം സെഞ്ചുറി കൂടിയാണിത്. കുമാർ സംഗക്കാര മാത്രമാണ് ഇതിനുമുൻപ് ലോകകപ്പിൽ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടിയിട്ടുള്ളത്.

മത്സരത്തിൽ 94 പന്തിൽ 103 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. 14 ഫോറും രണ്ട് സിക്സും മത്സരത്തിൽ രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും പിറന്നു.