Skip to content

തകർപ്പൻ സെഞ്ചുറിയുമായി ഏഞ്ചലോ മാത്യൂസ് ; ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ ശ്രീലങ്ക 264 റൺസ് നേടി. ഒരു ഘട്ടത്തിൽ 55 റൺസിന് നാല് എന്ന നിലയിൽ തകർന്ന ശേഷമാണ് സെഞ്ചുറി നേടിയ മാത്യൂസിന്റെയും ഫിഫ്റ്റി നേടിയ തിരിമനെയുടെയും മികവിൽ ശ്രീലങ്ക പൊരുതാവുന്ന സ്കോർ സ്വന്തമാക്കിയത്. മാത്യൂസ് 128 പന്തിൽ 113 റൺസും തിരിമാനെ 68 പന്തിൽ 53 റൺസും ധനഞ്ജയ ഡി സിൽവ 36 പന്തിൽ 29 റൺസും നേടി.

പത്തോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.