CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

സെഞ്ചുറിയുമായി രോഹിത് ശർമ്മയും കെ എൽ രാഹുലും ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും സെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം. ശ്രീലങ്ക ഉയർത്തിയ 265 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് ഇരുവരും നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ രോഹിതും രാഹുലും 189 റൺസ് കൂട്ടിച്ചേർത്തു. രോഹിത് ശർമ്മ 94 പന്തിൽ 103 റൺസും രാഹുൽ 118 പന്തിൽ 111 റൺസും നേടി പുറത്തായി. ക്യാപ്റ്റൻ വിരാട് കോഹ്ലി 41 പന്തിൽ 34 റൺസ് നേടി പുറത്താകാതെ നിന്നു.

ഈ ലോകകപ്പിലെ രോഹിത് ശർമ്മയുടെ അഞ്ചാം സെഞ്ചുറിയും തുടർച്ചയായ മൂന്നാം സെഞ്ചുറിയുമാണിത്. 14 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. മറുഭാഗത്ത് രാഹുൽ 11 ഫോറും ഒരു സിക്സും നേടി.

വിജയത്തോടെ ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയ പരാജയപെട്ടാൽ സെമിയിൽ ന്യൂസിലാൻഡായിരിക്കും ഇന്ത്യയുടെ എതിരാളി.