Skip to content

തോൽവിയിലും തലയുയർത്തി ഷാഖിബ് ; ലോകക്കപ്പിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം

ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ടതോടെ ബംഗ്ലാദേശിന്റെ സെമി സാധ്യതകൾ അസ്തമിച്ചിരിക്കുകയാണ് . ടൂർണമെന്റിൽ ഉടനീളം ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ച ഷാഖിബുൾ ഹസനും ടീമിനെ രക്ഷിക്കാനായില്ല . 66 റൺസ് നേടി ഒരു വശത്ത് പൊരുതിയെങ്കിലും ഹർദ്ദിക്ക് പാണ്ഡ്യയുടെ പന്തിൽ കീഴടങ്ങുകയായിരുന്നു .66 റൺസോടെ ഈ ലോകക്കപ്പിൽ 500 റൺസ് പിന്നിട്ടിരിക്കുകയാണ് ഷാഖിബ് . 2 റൺസ് വ്യത്യാസത്തിൽ റൺ വേട്ടയിൽ രണ്ടാം സ്ഥാനത്ത് കൂടി രണ്ടാം സ്ഥാനത്താണ് താരം . ഒപ്പം 11 വിക്കറ്റ് വീഴ്ത്തിയ ഷാഖിബ് ലോകകപ്പ് ചരിത്രത്തിലെ അപൂർവ നേട്ടത്തിന് അർഹനായിരിക്കുകയാണ് . ഒരു ലോകക്കപ്പിൽ 500 റൺസും 10 ൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ആദ്യ താരമായി മാറിയിരിക്കുകായാണ് ഷാഖിബ് .