ഇന്ത്യയ്ക്കെതിരായ 28 റൺസിന്റെ പരാജയത്തിനിടയിലും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ബംഗ്ലാദേശ് ടീമിനെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഈ ലോകകപ്പിൽ മികച്ച രീതിയിൽ കളിക്കാൻ അവർക്ക് സാധിച്ചുവെന്നും അവസാന വിക്കറ്റ് വീഴുന്നത് വരെ അവർക്ക് വിജയസാധ്യത ഉണ്ടായിരുന്നുവെന്നും ഒരുപാട് പ്രശംസ അവർ അർഹിക്കുന്നുവെന്നും മത്സരശേഷം വിരാട് കോഹ്ലി പറഞ്ഞു.
ഒരു മത്സരം ബാക്കിനിൽക്കെ സെമിഫൈനൽ ഉറപ്പിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഹർദിക് പാണ്ഡ്യയുടെ പ്രകടനം വളരെയേറെ പ്രതീക്ഷ നൽകുന്നുവെന്നും എപ്പോഴെല്ലാം സമ്മർദ്ദത്തിൽ ആയിട്ടുണ്ടോ അപ്പോഴെല്ലാം അവന് തിരിച്ചെത്താൻ സാധിച്ചിട്ടുണ്ടെന്നും വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.
ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം .