Skip to content

ജേസൺ റോയെ പുറത്താക്കാൻ അവസരം ലഭിച്ചിട്ടും പാഴാക്കി കളഞ്ഞ് ഇന്ത്യ ; ധോണിക്കെതിരെ ആരാധകർ രംഗത്ത്

ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് ആവേശ പോരാട്ടത്തിനോടുവിൽ ഇംഗ്ലണ്ടിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു കോഹ്ലി പട . 338 റൺസ് എന്ന കൂറ്റൻ സ്‌കോർ പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രാഹുലിനെ നഷ്ട്ടപ്പെടുകയായിരുന്നു . പിന്നീട് രോഹിതും കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ കരകയറ്റിയെങ്കിലും ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യയ്ക്കായില്ല . 31 റൺസിന് പരാജയപ്പെടുകയായിരുന്നു .

ഓപ്പണർമാരായ ജേസൺ റോയുടെയും ബൈർസ്റ്റോയുടെയും കൂട്ടുകെട്ടാണ് ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായത് . ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 160 റൺസാണ് കൂട്ടിച്ചേർത്തത് . എന്നാൽ ഈ നിർണായക കൂട്ട്കെട്ട് പത്താം ഓവറിൽ അവസാനിപ്പിക്കാനുള്ള അവസരമാണ് ഇന്ത്യ പാഴാക്കി കളഞ്ഞത് . ഹാർദിക് പാണ്ഡ്യയെറിഞ്ഞ പത്താം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ആ ഓവറില്‍ തന്നെ ജേസൺ റോയ് പുറത്താകേണ്ടതായിരുന്നു. എന്നാൽ ധോണിയാകട്ടെ ഡിആർഎസ് വേണ്ടെന്നുവെച്ചു. ഇതോടെ ജേസൺ പുറത്താകാതെ ക്രീസിൽ തുടർന്നു.

ഇരുപത്തിയൊന്ന് റൺസെടുത്ത് നിൽക്കുകയായിരുന്നു റോയ്. ആ പന്ത് ഗ്ലൗസില്ഡ ഉരസിയാണ് ധോണിയുടെ കൈകളിലെത്തിയത്. എന്നാൽ അമ്പയർ ഔട്ട് വിളിച്ചില്ല. പകരം ആ പന്ത് വൈഡ് വിളിക്കുകയാണ് ചെയ്തത്.

ഇന്ത്യ ശക്തമായി അപ്പീൽ ചെയ്തിരുന്നു. ഡിആർഎസ് കൊടുത്തിരുന്നെങ്കിൽ റോയ് ഔട്ട് ആകുമായിരുന്നു. എന്നാൽ ധോണി ‍ഡിആർഎസ് വേണ്ടെന്നുവെച്ചു. ആ തീരുമാനം കോഹ്ലിയും ശരിവെച്ചു. ഇതോടെയാണ് ആരാധകർ ധോണിക്കെതിരെ തിരിഞ്ഞത്. ഡിആർഎസിലുള്ള ധോണിയുടെ വൈഭവം എവിടെപ്പോയി എന്നാണ് ആരാധകരുടെ ചോദ്യം.