Skip to content

പ്രഷർ കോഹ്ലിയെ തളർത്തിയോ ?! തുടർച്ചയായ അഞ്ച്‌ അർദ്ധ സെഞ്ചുറികൾ ; പക്ഷെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

ഇന്നലത്തെ മത്സരത്തോടെ ലോകക്കപ്പിൽ തുടർച്ചയായി അഞ്ച് സെഞ്ചുറികൾ നേടിയിരിക്കുകയാണ് ഇന്ത്യൻ നായകൻ . മറ്റ് കളിക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു അസാമാന്യ പ്രകടനമാണ് , എന്നാൽ കോഹ്ലിയുടെ കാര്യത്തിൽ അതല്ല . തുടർച്ചയായി അർദ്ധ സെഞ്ചുറികൾ നേടുമ്പോഴും ആരാധകർ ആശങ്കയിലാണ് . അർദ്ധ സെഞ്ചുറികൾ ശരവേഗത്തിൽ സെഞ്ചുറികളാക്കി മാറ്റാറുള്ള കോഹ്ലിക്ക് ലോകകപ്പിൽ 5 തവണയാണ് കാൽ പിഴച്ചിരിക്കുന്നത് . ഓസ്‌ട്രേലിയൻ താരം വാർണറിന് ശേഷം ഏകദിനത്തിൽ മികച്ച 50 to 100 Conversion Rate ഉള്ള താരമാണ് കോഹ്ലി എന്ന് കൂടി ഓർക്കണം . കോഹ്ലിയുടെ കരിയറിൽ തന്നെ ഇതാദ്യമായാണ് തുടർച്ചയായി 5 അർദ്ധ സെഞ്ചുറി നേടിയിട്ടും ഒന്ന് പോലും സെഞ്ചുറിയാക്കി മാറ്റാൻ സാധിക്കാത്തത് .

ഇന്നലെ ഇംഗ്ലണ്ടിനെതിരെ 338 എന്ന കൂറ്റൻ സ്‌കോർ പിന്തുടരാൻ ഇറങ്ങിയപ്പോഴും കോഹ്ലി എന്ന നായകനിലായിരുന്നു ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ മൊത്തം . കാരണം ഇന്ത്യ 350ൽ കൂടുതൽ റൺസ് ചെയ്‌സ് ചെയ്തപ്പോഴെല്ലാം അയാൾ സെഞ്ചുറി നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു . തുടക്കത്തിലേ രാഹുലിനെ നഷ്ട്ടപ്പെട്ട ഇന്ത്യയ്ക്ക് , രോഹിതുമായി ചേർന്ന് നിർണായക കൂട്ട്കെട്ട് പടുത്തുയർത്തിയ കോഹ്ലി പാതി വഴിയിൽ 66 റൺസിൽ നിൽക്കെ പ്ലൻകെറ്റിന്റെ പന്തിൽ പുറത്താവുകയായിരുന്നു . പതിവിൽ വിപരീതമായ കാഴ്ചയായിരിന്നു അത് . എത്ര റൺ മല പടുത്തുയർത്തിയാലും ഇന്ത്യയെ വിജയത്തീരത്ത് എത്തിച്ചെ അയാൾ വിശ്രമിക്കാറുള്ളൂ . സെഞ്ചുറികളുടെ തോഴനായി വീണ്ടും അയാൾ തിരിച്ചു വരട്ടെയെന്ന് പ്രത്യാശിക്കാം