Skip to content

തുടർച്ചയായി നാല് ഏകദിന സെഞ്ചുറി, ആ റെക്കോർഡ് തകർക്കാൻ പോകുന്നത് വിരാട് കോഹ്ലി ; കുമാർ സംഗക്കാര

ഏകദിനത്തിൽ തുടർച്ചയായ നാല് സെഞ്ചുറിയെന്ന തന്റെ റെക്കോർഡ് തകർക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയായിരിക്കുമെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. 2015 ലോകകപ്പിലാണ് തുടർച്ചയായ നാല് മത്സരങ്ങളിൽ കുമാർ സംഗക്കാര സെഞ്ചുറി കുറിച്ചത്. അതിന് ശേഷം വിരാട് കോഹ്ലിയും ഡിവില്ലിയേഴ്സും ജോണി ബെയർസ്റ്റോയുമടക്കമുള്ള താരങ്ങൾ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടിയിരുന്നുവെങ്കിലും ആർക്കും തന്നെ സംഗക്കാരയുടെ റെക്കോർഡ് മറികടക്കാൻ സാധിച്ചിരുന്നില്ല.

ഇ എസ് പി എൻ cricinfo യ്ക്ക് നൽകിയ അഭിമുഖത്തിൽ ഏകദിനത്തിൽ തുടർച്ചയായ നാല് സെഞ്ചുറിയെന്ന റെക്കോർഡ് തകർക്കാൻ സാധിക്കുന്ന കുറച്ചു ബാറ്റ്സ്മാന്മാർ ഉണ്ടെന്നും എന്നാൽ അതിൽ മുൻപിലുള്ളത് വിരാട് കോഹ്ലിയാണെന്നും തുറന്നുപറഞ്ഞത്.

2018 ൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ആദ്യ മൂന്ന് മത്സരത്തിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു. ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ പഴങ്കഥയാക്കികൊണ്ടിരിക്കുന്ന കോഹ്ലി ഈ റെക്കോർഡും അധികം വൈകാതെ മറികടക്കുന്നത് കാണാൻ സംഗക്കാരയ്ക്കൊപ്പം നമുക്കും കാത്തിരിക്കാം.