Skip to content

വെസ്റ്റിൻഡീസിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരയിൽ കോഹ്ലിക്കും ബുംറയ്ക്കും വിശ്രമം ; സഞ്ജു സാംസൺ ടീമിലേക്കെന്ന് സൂചന

ലോകകപ്പിന് ശേഷം വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിക്കും. എന്നാൽ ലിമിറ്റഡ് ഓവർ പരമ്പരയ്ക്ക് ശേഷം നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി കോഹ്ലിയും ബുംറയും തിരിച്ചെത്തും. ഈ പരമ്പരയോടെയാണ് ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യഷിപ്പ് ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലും ട്വന്റി20 പരമ്പരയിലുമുള്ളത്.

ഓഗസ്റ്റ് 22 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അതിനാൽ നിർണായക താരങ്ങൾക്ക് വിശ്രമം ഉറപ്പുവരുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

ട്വന്റി20 പരമ്പരയിൽ ക്രൂനാൽ പാണ്ഡ്യ, ശ്രേയസ് അയ്യർ, രാഹുൽ ചഹാർ എന്നിവർക്കൊപ്പം സഞ്ജു സാംസണും അവസരം ലഭിച്ചേക്കും.