Skip to content

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ; ചരിത്രനേട്ടത്തിൽ ഇമ്രാൻ താഹിർ

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന സൗത്താഫ്രിക്കൻ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇമ്രാൻ താഹിർ. പാകിസ്ഥാനെതിരായ മത്സരത്തിൽ ഫഖർ സമാന്റെയും ഇമാം ഉൾഹക്കിന്റെയും വിക്കറ്റ് വീഴ്ത്തിയാണ് 38 വിക്കറ്റ് നേടിയ അലൻ ഡൊണാൾഡിനെ താഹിർ മറികടന്നത്. 20 മത്സരത്തിൽ നിന്നും 39 വിക്കറ്റുകൾ ഇതുവരെ നേടിയ താഹിർ മുത്തയ്യ മുരളീധരന് ശേഷം ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ സ്‌പിന്നർ കൂടിയാണ്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ സൗത്താഫ്രിക്കൻ ബൗളർമാർ

ഇമ്രാൻ താഹിർ – 39

അലൻ ഡൊണാൾഡ്- 38

ഷോൺ പൊള്ളോക്ക് – 31

മോർനെ മോർക്കൽ – 26