Skip to content

ഗ്ലെൻ മഗ്രാത്തിന്റെയും മുത്തയ്യ മുരളീധരന്റെയും റെക്കോർഡ് പഴങ്കഥയാക്കി ലസിത് മലിംഗ

തകർപ്പൻ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ കാഴ്ച്ചവെച്ചത്. പത്തോവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ മലിംഗ ലോകകപ്പിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കുകയും ചെയ്തു. 26 മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കിയ മലിംഗ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ നേടുന്ന ബൗളർ കൂടിയാണ്. 30 മത്സരത്തിൽ നിന്നും 50 വിക്കറ്റുകൾ നേടിയ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെയും മുത്തയ്യ മുരളീധരനെയുമാണ് മലിംഗ മറികടന്നത്.

ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ നേടിയവർ

ലസിത് മലിംഗ – 26

ഗ്ലെൻ മഗ്രാത്ത് – 30

മുത്തയ്യ മുരളീധരൻ – 30

വസിം അക്രം – 34