Skip to content

സച്ചിന്റെയും ലാറയുടെയും റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് വേണ്ടത് 104 റൺസ്

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസിന് വെറും 104 റൺസ് അകലെയാണ് വിരാട് കോഹ്ലി. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 19,896 റൺസ് നേടിയ കോഹ്ലി 104 റൺസ് കൂടെ നേടിയാൽ ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരുപതിനായിരം റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം കോഹ്ലിക്ക് സ്വന്തമാക്കാം.

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കുന്നതെങ്കിൽ 415 ഇന്നിങ്‌സിൽ നിന്നുമാകും കോഹ്ലി 20000 റൺസ് പൂർത്തിയാക്കുന്നത്.

453 ഇന്നിങ്‌സിൽ നിന്നാണ് സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയും അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസ് പൂർത്തിയാക്കുന്നത്. 468 ഇന്നിങ്‌സിൽ നിന്നും 20000 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങാണ് രണ്ടാം സ്ഥാനത്ത്.