Skip to content

ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ശ്രീലങ്ക ; നേടിയത് 20 റൺസിന്റെ വിജയം

ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് അട്ടിമറി വിജയം. ലീഡ്സിൽ നടന്ന മത്സരത്തിൽ 20 റൺസിനായിരുന്നു ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 233 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 47 ഓവറിൽ 212 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. പത്തോവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ധനഞ്ജയ് ഡി സിൽവയുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. 89 പന്തിൽ 82 റൺസ് നേടി പുറത്താകാതെ നിന്ന സ്റ്റോക്‌സ് അവസാനം വരെ പൊരുതിയെങ്കിലും വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല. 89 പന്തിൽ 57 റൺസ് നേടിയ ജോ റൂട്ട് മാത്രമാണ് സ്റ്റോക്‌സിന് പുറമെ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 85 റൺസ് നേടിയ ഏഞ്ചലോ മാത്യൂസാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ലസിത് മലിംഗയാണ് മാൻ ഓഫ് ദി മാച്ച്.