Skip to content

കോഹ്‌ലിക്ക് ശേഷം ഇന്ത്യയുടെ മികച്ച രണ്ടാമത്തെ ബാറ്റ്സ്മാനാണ് കെഎൽ രാഹുൽ ; പ്രശംസയുമായി ഇതിഹാസ താരം ബ്രയാൻ ലാറ

ഇന്ത്യൻ താരം കെ.എൽ രാഹുലിന് പ്രശംസ കൊണ്ട് മൂടി വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ . കോഹ്‌ലിക്ക് ശേഷം ഇന്ത്യയുടെ മികച്ച രണ്ടാമത്തെ ബാറ്റ്സ്മാനാണ് കെഎൽ രാഹുലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ലാറ . ലോകകപ്പിൽ ആദ്യ മത്സരത്തിൽ നാലമാനായി ഇറങ്ങിയ രാഹുലിന് തിളങ്ങാനായിരുന്നില്ല എന്നാൽ പരിക്കേറ്റ ധവാൻ പകരം മൂന്നാം മത്സരത്തിൽ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് ഇറങ്ങിയ രാഹുൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത് .പാകിസ്ഥാനെതിരെ 57 റൺസ് നേടി രോഹിത് ശർമയ്ക്കൊപ്പം മികച്ച കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത് .

പുതിയ ബോൾ നേരിടുന്നതിൽ രാഹുലിന് പ്രശ്നമില്ലെന്നും മികച്ച സാങ്കേതികത്വമുള്ള താരമാണെന്നും ലാറ പറഞ്ഞു . സന്നാഹ മത്സരത്തിൽ നാലമാനായി ഇറങ്ങി എങ്ങനെ ഓപ്പണിങ് ബാറ്റ്സ്മാനെ പോലെ കളിക്കാമെന്നും അദ്ദേഹം കാണിച്ചു തന്നു ലാറ കൂട്ടിച്ചേർത്തു .