Skip to content

അഫ്ഘാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

അഫ്ഘാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തു. വമ്പൻ വിജയം നേടി നെറ്റ് റൺറേറ്റ് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ മത്സരത്തിനിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഭുവനേശ്വർ കുമാറിന് പകരക്കാരനായി മൊഹമ്മദ് ഷാമി ഇന്ത്യൻ ടീമിലെത്തി.

ഇന്ത്യ ഇലവൻ ; ലോകേഷ് രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി (c), വിജയ് ശങ്കർ, എം എസ് ധോണി (wk), ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ചഹാൽ, ജസ്പ്രീത് ബുംറ

അഫ്ഘാനിസ്ഥാൻ ഇലവൻ ; ഹസ്രത്തുല്ല സസായ്, ഗുൽബാദിൻ നായിബ് (c), റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗർ അഫ്ഗാൻ, മുഹമ്മദ് നബി, ഇക്രം അലി ഖിൽ (wk), നജീബുള്ള സദ്രാൻ, റാഷിദ് ഖാൻ, അഫ്താബ് ആലം, മുജീബ് ഉർ റഹ്മാൻ