Skip to content

ധവാന്റെ അഭാവം ടീമിനെ ബാധിക്കില്ല, ഇന്ത്യ സെമിയിൽ പ്രവേശിക്കും ; സൗരവ് ഗാംഗുലി

ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാന്റെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യ ലോകകപ്പ്‌ സെമിയിൽ പ്രവേശിക്കുമെന്നും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ തള്ളവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ശിഖാർ ധവാൻ ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്നും പുറത്തായത്. ധവാന്റെ അഭാവത്തിനൊപ്പം ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനും തുടർന്നുള്ള രണ്ടോ മൂന്നോ മത്സരങ്ങളും നഷ്ട്ടമാകും.

” അതൊരു തിരിച്ചടിയാണ് എന്നാൽ പാകിസ്ഥാനെ അനായാസമാണ് ഇന്ത്യ പരാജയപെടുത്തിയത്. അതുകൊണ്ട് തന്നെ അവർ വളരെ മികച്ച ഫോമിലാണ്. ശിഖാർ ധവാൻ എത്രയും വേഗം പരിക്കിൽ നിന്നും മുക്തനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പരിക്ക് കളിയുടെ ഭാഗമാണ്. അതാർക്കും നിയന്ത്രിക്കാൻ സാധിക്കില്ല. ഭുവനേശ്വർ കുമാറിന്റെ ഭാവത്തിൽ വിജയ് ശങ്കർ വളരെ രീതിയിൽ പന്തെറിഞ്ഞു. ഈ ഇന്ത്യൻ ടീം വളരെ ശക്തരാണ് അവർ സെമിയിൽ പ്രവേശിക്കുന്നത് നമുക്ക് കാണാൻ സാധിക്കും ” സൗരവ് ഗാംഗുലി പറഞ്ഞു.