CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

വിരാട് കോഹ്ലിക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് നേടുന്ന ബാറ്റ്സ്മാനായി ഹാഷിം അംല

ഏകദിന ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി സൗത്താഫ്രിക്കൻ ഓപണിങ് ബാറ്റ്സ്മാൻ ഹാഷിം അംല. ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തോടെയാണ് ഈ നേട്ടം അംല സ്വന്തമാക്കിയത്. വിരാട് കോഹ്ലിക്ക് ശേഷം ഏറ്റവും വേഗത്തിൽ 8000 റൺസ് നേടുന്ന ബാറ്റ്സ്മാനാണ് ഹാഷിം അംല. 176 ഇന്നിങ്സിൽ നിന്നാണ് അംല ഈ നേട്ടം സ്വന്തമാക്കിയത്. മറുഭാഗത്ത് കോഹ്ലിയാകട്ടെ 175 ഇന്നിങ്സിൽ നിന്നാണ് ഏകദിനത്തിൽ 8000 റൺസ് തികച്ചത്.

ഏകദിനത്തിൽ 8000 റൺസ് നേടുന്ന നാലാമത്തെ സൗത്താഫ്രിക്കൻ ബാറ്റ്സ്മാനാണ് ഹാഷിം അംല. ജാക്ക് കാലിസ്, എ ബി ഡിവില്ലിയേഴ്സ്, ഹെർഷൽ ഗിബ്സ് എന്നിവരാണ് അംലയ്ക്ക് മുൻപിൽ ഈ നേട്ടം സ്വന്തമാക്കിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാർ.

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 8000 റൺസ് നേടിയവർ

വിരാട് കോഹ്ലി – 175 ഇന്നിങ്സ്

ഹാഷിം അംല – 176 ഇന്നിങ്‌സ്

എ ബി ഡിവില്ലിയേഴ്സ് – 182 ഇന്നിങ്സ്

സൗരവ് ഗാംഗുലി – 200 ഇന്നിങ്‌സ്

രോഹിത് ശർമ്മ – 200 ഇന്നിങ്സ്