Skip to content

അടിപതറാതെ സെഞ്ചുറിയുമായി കെയ്ൻ വില്യംസൺ സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് ആവേശകരമായ വിജയം

സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് നാല് വിക്കറ്റിന്റെ ആവേശകരമായ വിജയം. സെഞ്ചുറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ മികവിൽ 242 റൺസിന്റെ വിജയലക്ഷ്യം 48.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. ഒരു ഘട്ടത്തിൽ 80 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്നശേഷമാണ് ന്യൂസിലാൻഡ് മത്സരത്തിൽ തിരിച്ചെത്തിയത്. 138 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സുമടക്കം 106 റൺസ് കെയ്ൻ വില്യംസൺ നേടിയപ്പോൾ 47 പന്തിൽ 60 റൺസ് നേടിയ കോളിൻ ഡി ഗ്രാൻഡ്ഹോം മികച്ച പിന്തുണ നൽകി.

പത്തോവറിൽ 49 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസാണ് സൗത്താഫ്രിക്കയ്ക്ക് വിജയപ്രതീക്ഷകൾ നൽകിയത്. റബാഡ, എങ്കിടി, ഫെഹ്ലുക്വായോ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

വിജയത്തോടെ ന്യൂസിലാൻഡ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സൗത്താഫ്രിക്കയുടെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.