Skip to content

സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് 242 റൺസിന്റെ വിജയലക്ഷ്യം

സൗത്താഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് 242 റൺസിന്റെ വിജയലക്ഷ്യം. മഴമൂലം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സൗത്താഫ്രിക്ക ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 241 റൺസ് നേടി. 64 പന്തിൽ 67 റൺസ് നേടിയ വാബ്‌ ഡർ ഡുസന്റെ മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ സൗത്താഫ്രിക്ക എത്തിയത്. ഹാഷിം അംല 83 പന്തിൽ 55 റൺസും ഐഡൻ മാർക്രം 55 പന്തിൽ 38 റൺസും ഡേവിഡ് മില്ലർ 37 പന്തിൽ 36 റൺസും നേടി.

ന്യൂസിലാൻഡിന് വേണ്ടി ലോക്കി ഫെർഗുസൺ മൂന്ന് വിക്കറ്റും ട്രെന്റ് ബൗൾട്ട്, കോളിൻ ഡി ഗ്രാൻഡ്ഹോം, മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും വീതം നേടി.