Skip to content

ലോകകപ്പിൽ നിന്നും ശിഖാർ ധവാൻ പുറത്ത് പകരക്കാരനായി റിഷാബ് പന്ത്

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ ലോകകപ്പിൽ നിന്നും പുറത്ത്. പരിക്കിനെ തുടർന്ന് പാകിസ്ഥാനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന ധവാൻ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ധവാന് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന്റെ പന്തിലാണ് തള്ളവിരലിന് പരിക്കേറ്റത്. യുവതാരം റിഷാബ് പന്ത് ധവാന് പകരക്കാരനായി പതിനഞ്ചംഗ ടീമിലെത്തും .

പാകിസ്ഥാനെതിരായ മത്സരത്തിൽ കെ എൽ രാഹുലായിരുന്നു ശിഖാർ ധവാന് പകരക്കാരനായി എത്തിയത്. 78 പന്തിൽ 57 റൺസ് നേടിയ രാഹുൽ രോഹിത് ശർമ്മയ്ക്കൊപ്പം ചേർന്ന് ഓപണിങ് കൂട്ടുകെട്ടിൽ 136 റൺസ് കൂട്ടിചേർത്തിരുന്നു. ജൂൺ 22 ന് അഫ്ഘാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.