Skip to content

ബോളിങ്ങിൽ സെഞ്ചുറി തികച്ച് റാഷിദ് ഖാൻ ! ; ലോകകപ്പ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോർഡ്

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ ബാറ്റ് കൊണ്ട് തകർത്താടിയപ്പോൾ അഫ്ഗാൻ ബോളർ റാഷിദ് ഖാൻ ഏറ്റുവാങ്ങിയത് ലോകക്കപ്പ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോർഡ് . 9 ഓവർ മാത്രം എറിഞ്ഞ റാഷിദ് ഖാൻ വിക്കറ്റൊന്നുമില്ലാതെ 110 റൺസാണ് വഴങ്ങിയത് , ഇതോടെ
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ബൗളിംഗ് . മുഹമ്മദ് നബിയും റാഷിദ് ഖാനും ചേർന്ന് എറിഞ്ഞ 18 ഓവറുകളിൽ അവർ ആകെ വഴങ്ങിയത് 180 റൺസാണ് . അതേ സമയം ഒരു ഇന്നിംഗ്‌സിൽ ഏറ്റവും സിക്സ് വഴങ്ങിയ ബോളറെന്ന മറ്റൊരു നാണക്കേടും റാഷിദ് ഖാന്റെ തലയിലായി .

1. ബോളിങ്ങിൽ ചുരുങ്ങിയ ഓവർ കൊണ്ട് 100 റൺസ് വഴങ്ങിയ താരം [ 8.1 ഓവറിൽ 100 റൺസ് ]

2. ഏകദിനത്തിൽ 100 റൺസിൽ കൂടുതൽ വഴങ്ങുന്ന ആദ്യ സ്പിന്നർ ബോളർ

3. ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരം [ 9 ഓവറിൽ 110 റൺസ് ]