Skip to content

ഏകദിന കരിയറിൽ 200 സിക്സുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ

ഏകദിനത്തിൽ 200 സിക്സുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ 17 സിക്സുകൾ പറത്തിയാണ് ഏകദിനത്തിൽ 200 സിക്സ് നേടുന്ന എട്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടം മോർഗൻ സ്വന്തമാക്കിയത്. 227 മത്സരത്തിൽ നിന്നും ഇതുവരെ 211 സിക്സുകൾ മോർഗൻ നേടിയിട്ടുണ്ട്. 398 മത്സരത്തിൽ നിന്നും 351 സിക്സ് നേടിയ ഷാഹിദ് അഫ്രീദിയാണ് ഇപ്പോഴും ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്സ്മാൻ. 318 സിക്സ് നേടിയ ക്രിസ് ഗെയ്ലും 270 സിക്സ് നേടിയ സനത് ജയസൂര്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 225 സിക്സ് നേടിയ എം എസ് ധോണി നാലാമതും 224 സിക്സ് നേടിയ രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തുമാണ്.

ഏകദിന ക്രിക്കറ്റിൽ 200 സിക്സ് നേടിയ ബാറ്റ്സ്മാന്മാർ

  • ഷാഹിദ് അഫ്രീദി – 351
  • ക്രിസ് ഗെയ്ൽ – 318
  • സനത് ജയസൂര്യ – 270
  • എം എസ് ധോണി – 225
  • രോഹിത് ശർമ്മ – 224
  • ഓയിൻ മോർഗൻ – 211
  • എ ബി ഡിവില്ലിയേഴ്സ് – 204
  • ബ്രണ്ടൻ മക്കല്ലം – 200