Skip to content

രോഹിത് ശർമ്മയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി ഓയിൻ മോർഗൻ

അഫ്ഘാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 71 പന്തിൽ 148 റൺസ് നേടിയ മോർഗൻ 17 സിക്സുകളാണ് പറത്തിയത്. ഇതോടെ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കി. 16 സിക്സ് വീതം നേടിയ രോഹിത് ശർമ്മയെയും എ ബി ഡിവില്ലിയേഴ്സിനെയും ക്രിസ് ഗെയ്ലിനെയും മറികടന്നാണ് ഈ ചരിത്രറെക്കോർഡ് മോർഗൻ സ്വന്തമാക്കിയത്.

മത്സരത്തിൽ മൊത്തം 25 സിക്സാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടിയത്. ഇതോടെ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ടീമെന്ന സ്വന്തം റെക്കോർഡ് ഇംഗ്ലണ്ട് തിരുത്തികുറിച്ചു. ഈ വർഷം വെസ്റ്റിൻഡീസിനെതിരെ ഗ്രനേഡയിൽ നടന്ന മത്സരത്തിൽ 24 സിക്സ് ഇംഗ്ലണ്ട് നേടിയിരുന്നു.