Skip to content

കോഹ്ലി ആരെയാണ് അനുകരിക്കുന്നത് ?!  വൈറലായി കോഹ്ലിയുടെ മിമിക്രി വീഡിയോ

ഇന്ത്യ – പാകിസ്ഥാൻ തമ്മിലുള്ള ആവേശ പോരാട്ടത്തിനിടെ കൂളായി മിമിക്രി ചെയ്യുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലായിരിക്കുന്നത്. മഴമൂലം ഇടയ്ക്ക് മത്സരം നിർത്തി വെച്ചിരുന്നു . പിന്നാലെ ഡഗ് ഔട്ടിൽ സഹതാരങ്ങളായ കുൽദീപ് യാദവിനും , കേദാർ ജാദവിനൊപ്പം മിമിക്രി ചെയ്യുന്ന കോഹ്ലിയുടെ വീഡിയോ ക്യാമറയിൽ പതിഞ്ഞത് .

പാക് ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ അനുകരിക്കുന്ന കോഹ്ലി എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നുള്ളത് . കോഹ്ലിയുടെ അനുകരണം കണ്ട് കുൽദീപ് യാദവും കേദർ ജാദവും ചിരിക്കുന്നതും വീഡിയോയിൽ കാണാം. പാകിസ്താൻ ബൗളർ ആമിറിനോട് ആമിർ ബോൾ ലാ എന്ന് സർഫറാസ് പറയുന്നതാണ് കോലി മുഖത്ത് പ്രത്യേക ഭാവമിട്ട് അനുകരിക്കാൻ ശ്രമിക്കുന്നുള്ളത് .

വീഡിയോ കാണാം

https://twitter.com/Gazal_khanna/status/1140291882959773696?s=19