Skip to content

ഹോപ്പും ഹെറ്റ്മയറും തിളങ്ങി ; ബംഗ്ലാദേശിനെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ബംഗ്ലാദേശിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 321 റൺസ് വെസ്റ്റിൻഡീസ് നേടി. 121 പന്തിൽ 96 റൺസ് നേടിയ ഷായ് ഹോപ്പ്, 67 പന്തിൽ 70 റൺസ് നേടിയ എവിൻ ലൂയിസ്‌, 26 പന്തിൽ 50 റൺസ് നേടിയ ഷിംറോൺ ഹെറ്റ്‌മയർ, 15 പന്തിൽ 33 റൺസ് നേടിയ ജേസൺ ഹോൾഡർ എന്നിവരുടെ മികവിലാണ് വെസ്റ്റിൻഡീസ് മികച്ച സ്കോറിൽ എത്തിയത്.

ബംഗ്ലാദേശിന് വേണ്ടി മൊഹമ്മദ് ഷൈഫുദീൻ, മുസ്താഫിസുർ റഹ്മാൻ എന്നിവർ മൂന്ന് വിക്കറ്റും ഷാക്കിബ്‌ അൽ ഹസൻ രണ്ട് വിക്കറ്റും നേടി.