Skip to content

കോഹ്ലിയുടെയും റെക്കോർഡ് പഴങ്കഥയാക്കി ഹിറ്റമാൻ

ചിരവൈരാകികളായ പാകിസ്ഥാനെതിരെ ലോകക്കപ്പിലെ പതിവ് തെറ്റിക്കാതെ ഏഴാം വിജയവും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ . രോഹിത് ശർമയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ 337 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ മുന്നോട്ട് വെക്കുകയായിരുന്നു . മഴമൂലം തടസ്സപ്പെട്ട മത്സരം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 89 റൺസിന് വിജയം നേടി . 113 പന്തിൽ നിന്ന് 14 ഫോറും 3 സിക്‌സും ഉൾപ്പടെ 140 റൺസ് നേടിയ രോഹിത് ശർമയാണ് കളിയിലെ താരം . ഇതോടെ ലോകകപ്പിൽ പാകിസ്ഥാൻ – ഇന്ത്യ പോരാട്ടത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടം കോഹ്ലിയെയും മറികടന്ന് രോഹിത് സ്വന്തമാക്കിയിരിക്കുകയാണ് .

2015 കോഹ്ലി നേടിയ 107 റൺസ് ആയിരുന്നു ഇതിന് മുമ്പ് ഉയർന്ന വ്യക്തിഗത സ്‌കോർ .ലോകക്കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും 7 തവണ എട്ടു മുട്ടിയപ്പോൾ മത്സരത്തിൽ 3 തവണ മാത്രമാണ് സെഞ്ചുറി പിറന്നിട്ടുള്ളത് .