Skip to content

ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്ക്ക്, മത്സരം കൈവിട്ടുപോയത് ആ നിമിഷം ; പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യയുടെവിജയത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്‌ക്കെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമദ്. ശരിയായ ദിശയിൽ പന്തെറിയാൻ പാകിസ്ഥാന് സാധിക്കില്ലെന്നും ടോസ് നേടിയിട്ടും അത് മുതലാക്കാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും മത്സരശേഷം സർഫറാസ് അഹമദ് പറഞ്ഞു.

ടോസ് നേടാൻ ഞങ്ങൾക്ക് സാധിച്ചു. എന്നാൽ ശരിയായ ദിശയിൽ പന്തെറിയാൻ ബൗളർമാർക്ക് സാധിച്ചില്ല. ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്ക്കാണ് അവൻ നന്നായി ബാറ്റ് ചെയ്തു. ടോസ് നേടിയിട്ടും ആ ആനുകൂല്യം മുതലാക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. പന്ത് ടേൺ ചെയ്യുമെന്ന് തോന്നിയതുകൊണ്ടാണ് രണ്ട് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയത് എന്നാൽ അവരെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ നന്നായി നേരിട്ടു. നന്നായി തന്നെയാണ് ഞങ്ങൾ ബാറ്റ് ചെയ്തുകൊണ്ടിരുന്നത്, എന്നാൽ മിഡിൽ ഓവറിൽ മൂന്ന് വിക്കറ്റുകൾ തുടർച്ചയായി നഷ്ട്ടപെട്ടത് പരാജയത്തിനിടയാക്കി. ” പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.

നിലവിൽ അഞ്ച് മത്സരത്തിൽ ഒരേയൊരു വിജയത്തോടെ ഒമ്പതാം സ്ഥാനത്താണ് പാകിസ്ഥാൻ. കാര്യങ്ങൾ കൂടുതൽ ദുഷ്കരമാണെന്നാലും അടുത്ത നാല് മത്സരത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സർഫറാസ്‌ കൂട്ടിച്ചേർത്തു.