Skip to content

റിവ്യൂക്ക് പോലും നൽകാതെ കോഹ്ലി മടങ്ങിയതെന്തിന് ?! ആശയകുഴപ്പം സൃഷ്ടിച്ച് കോഹ്ലിയുടെ പുറത്താകൽ

ഒരു സന്ദർഭത്തിൽ 350ൽ കൂടുതൽ വിജയലക്ഷ്യം പ്രതീക്ഷിച്ചവർക്ക് അടിയേറ്റ രീതിയിലായിരുന്നു കോഹ്ലിയുടെ 47 ആം ഓവറിലെ പുറത്താകൽ . ഒരേ സമയം ആരാധകർക്കിടയിലും അമ്പയർമാർക്കിടയിലും എതിർ താരങ്ങളെയും വരെ ആശയക്കുഴപ്പത്തിലാക്കിയ രീതിയിലായിരുന്നു പുറത്താകൽ .

47-ാം ഓവറിൽ മഴമൂലം മത്സരം തടസപ്പെട്ടിരുന്നു. മത്സരം പുനഃരാരംഭിച്ച ശേഷം മുഹമ്മദ് ആമിർ എറിഞ്ഞ 48-ാം ഓവറിലെ നാലാം പന്തിലാണ് കോലി പുറത്താകുന്നത്.

ആമിറിന്റെ ബൗൺസർ ബൗണ്ടറി കോലിയുടെ ശ്രമം പാളുകയായിയുന്നു . പന്ത് കീപ്പർ സർഫറാസ് അഹമ്മദിന്റെ കയ്യിലെത്തുകയും . പാകിസ്ഥാൻ അപ്പീൽ ചെയ്യുകയുമായിരുന്നു . ബാറ്റിൽ നിന്ന് ശബ്ദം കേട്ട കോഹ്ലി ഔട്ട് ആണെന്ന് കരുതി റിവ്യൂ പോലും നൽകാതെ ഉടനെ ക്രീസ് വിടുകയായിരുന്നു. എന്നാൽ റിപ്ലൈയിൽ തട്ടിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. അൾട്രാ എഡ്ജിലും പന്ത് ബാറ്റിൽകൊണ്ടതിന്റെ യാതൊരു തെളിവുകളുമില്ല.

ഇതിനു പിന്നാലെ കോലി ബാറ്റെടുത്ത് ഇളക്കി ശബ്ദം കേൾക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. പിന്നീട് ധോനിയും ഈ ബാറ്റ് പരിശോധിക്കുന്നുണ്ടായിരുന്നു.