Skip to content

ശിഖാർ ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരും ; പകരക്കാരൻ ഉടനില്ല

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരുമെന്ന് ബിസിസിഐ. മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ ഇന്ത്യൻ ടീമിനൊപ്പം ധവാൻ ട്രാവൽ ചെയ്യുമെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ ബിസിസിഐ വ്യക്തമാക്കി.

പരിശീലകൻ രവി ശാസ്‌ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും മെഡിക്കൽ ടീമും തമ്മിൽ നടന്ന ചർച്ചയ്ക്കടുവിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. ടീമിനൊപ്പം ട്രാവൽ ചെയ്യുമെങ്കിലും ന്യൂസിലാൻഡിലിനും പാകിസ്ഥാനുമെതിരായ മത്സരങ്ങളിൽ ധവാന് കളിക്കാൻ സാധിക്കില്ല.

പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് ആയിരിക്കും പകരക്കാരനായി എത്തുകയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.