Skip to content

‘ ചതിയനെന്ന് വിളിക്കേണ്ട ‘ സ്മിത്തിന് വേണ്ടി കയ്യടിക്കൂ ! ഇന്ത്യൻ ആരാധകരോട് അഭ്യർത്ഥിച്ച് കോഹ്ലി ; കയ്യടിച്ച് ക്രിക്കറ്റ് ലോകം

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ട വാർണറും സ്മിത്തും ഈ വർഷമാണ് ടീമിൽ തിരിച്ചെത്തിയത് . ചെയ്ത തെറ്റിന് ഒരു വർഷത്തെ ശിക്ഷ ലഭിച്ചിട്ടും അതിന്റെ പേരിൽ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും . ലോകകപ്പ് മത്സരത്തിനിടെ സ്മിത്തിനേയും വർണറിനെയും ‘ cheater ‘ എന്ന് ആരാധകർ വിളിക്കുന്ന വീഡിയോയും ഇതിനിടെ വൈറലായിരുന്നു . ഇരുവരെയും പരിഹസിക്കാനായി സാൻഡ് പേപ്പർ വസ്ത്രമായി ധരിച്ച് 2 ആരാധകർ കളി കാണാൻ എത്തിയതും ക്രിക്കറ്റ് ലോകത്ത് വലിയ രീതിയിൽ ചർച്ചയായിരുന്നു .

ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തിനിടെയും ഇത്തരത്തിൽ സ്മിത്തിനെ ‘ cheater’ എന്ന് വിളിച്ച ഇന്ത്യൻ ആരാധകരോട് കയ്യടിക്കാൻ അഭ്യർഥിച്ച വിരാട് കൊഹ്‌ലി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയിരിക്കുകയാണ് . ബൗണ്ടറി ലൈനിന് അരികിലായി നിന്ന സ്മിത്തിനെ ഇന്ത്യൻ ആരാധകർ ചതിയനെന്ന് കൂകി വിളിക്കുകയായിരുന്നു . ഇത് ശ്രദ്ധയിൽ പെട്ട ഇന്ത്യൻ നായകൻ ആരാധകരോട് ആംഗ്യത്തിലൂടെ അത് നിർത്താനും പകരം കയ്യടിക്കാനും അഭ്യർത്ഥിക്കുകയായിരുന്നു .