Skip to content

ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ ഏറ്റവും ഉയർന്ന സ്കോർ ; ചരിത്രം തിരുത്തി ടീം ഇന്ത്യ

തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യ കാഴ്ച്ചവെച്ചത്. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 352 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. ഇതോടെ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ ഏറ്റവും ഉയർന്ന ടീം ടോട്ടലെന്ന ചരിത്രറെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. 1975 ൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 291 റൺസ് നേടിയ വെസ്റ്റിൻഡീസായിരുന്നു ഇതിന് മുൻപ് ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീം.

ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന നാലാമത്തെ ടീം ടോട്ടൽ കൂടിയാണിത്‌.

109 പന്തിൽ 117 റൺസ് നേടിയ ശിഖാർ ധവാന്റെയും 77 പന്തിൽ 82 റൺസ് നേടിയ വിരാട് കോഹ്ലിയുടെയും 27 പന്തിൽ 48 റൺസ് നേടിയ ഹർദിക് പാണ്ഡ്യയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. 57 റൺസ് നേടിയ രോഹിത് ശർമ്മ, 14 പന്തിൽ 27 റൺസ് നേടിയ എം എസ് ധോണി എന്നിവരും മികച്ച പിന്തുണ നൽകി.