Skip to content

തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ സ്വന്തമാക്കിയ റെക്കോർഡുകൾ

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ സ്വന്തമാക്കിയ റെക്കോർഡുകൾ.

1. ഏകദിന കരിയറിലെ രോഹിത് ശർമ്മയുടെ 23 ആം സെഞ്ചുറിയാണിത്. ഇതോടെ സൗരവ് ഗാംഗുലിയെ മറികടന്ന് സച്ചിനും വിരാട് കോഹ്ലിക്കും ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി.

2. മത്സരത്തിൽ പുറത്താകാതെ 144 പന്തിൽ 122 റൺസ് രോഹിത് ശർമ്മ നേടി. ലോകകപ്പിൽ റൺ ചേസിൽ ഒരു ഇന്ത്യൻ ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ ആണിത്. 1996 ൽ കെനിയക്കെതിരെ 127 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ് ഇപ്പോഴും ഈ റെക്കോർഡ്.

3. ലോലകപ്പിലെ സൗത്താഫ്രിക്ക ഇന്ത്യ പോരാട്ടത്തിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ. 2011 ൽ സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറും 2015 ൽ സെഞ്ചുറി നേടിയ ശിഖാർ ധവാനുമാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

4. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി 8000 റൺസ് രോഹിത് ശർമ്മ പൂർത്തിയാക്കി. ഓപ്പണറായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 8000 റൺസ് നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ.

5. മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 12000 റൺസ് രോഹിത് ശർമ്മ പൂർത്തിയാക്കി.

6. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ടിൽ രോഹിത് ശർമ്മ നേടുന്ന നാലാം സെഞ്ചുറിയാണിത്. ഇതോടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി.