Skip to content

ഇത് രോഹിതിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ; വിരാട് കോഹ്ലി

തന്റെ ശൈലിയിൽ നിന്നും പാടെ വ്യത്യസ്തമായ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 128 പന്തിൽ നിന്നും സെഞ്ചുറി നേടിയ രോഹിത് ശർമ്മ മത്സത്തിൽ 144 പന്തിൽ നിന്നും 122 റൺസ് നേടി പുറത്താകാതെ നിന്നു. ഏകദിന കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറിയായിട്ട് കൂടി ഇത് രോഹിത് ശർമ്മയുടെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ2 ക്യാപ്റ്റൻ വിരാട് കോഹ്ലി.

” എന്റെ അഭിപ്രായത്തിൽ ഇതവന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്സാണ്. കാരണം അത്രത്തോളം സമ്മർദ്ദം ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഉണ്ടാകും. അത്രത്തോളം ബൗൺസ് ചെയ്യുന്ന പിച്ചിൽ ശാന്തനായി ബാറ്റ് ചെയ്യുകയെന്നത് എളുപ്പമല്ല ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ എനിക്കത് അറിയാം. ” വിരാട് കോഹ്ലി പറഞ്ഞു.