Skip to content

ചഹാൽ മാജിക്കിന് മുൻപിൽ സൗത്താഫ്രിക്ക മുട്ടുമടക്കി ; ഇന്ത്യയ്ക്ക് 228 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കോഹ്ലിപടയ്ക്ക് സൗത്താഫ്രിക്കയ്ക്കെതിരെ 228 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 227 റൺസ് നേടാനെ സാധിച്ചുള്ളു. പത്തോവറിൽ 51 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ചഹാലിന്റെയും രണ്ട് വിക്കറ്റുകൾ നേടിയ ജസ്പ്രീത് ബുംറയുടെയും ഭുവനേശ്വർ കുമാറിന്റെയും മികവിലാണ് ഇന്ത്യ സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയത്. കുൽദീപ് യാദവ് ഒരു വിക്കറ്റ് നേടി.

34 പന്തിൽ 42 റൺസ് നേടിയ ക്രിസ് മോറിസും 35 പന്തിൽ 31 റൺസ് നേടിയ റബാഡയും ചേർന്നാണ് സൗത്താഫ്രിക്കൻ സ്കോർ 200 കടത്തിയത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 54 പന്തിൽ 38 റൺസും മില്ലർ 40 പന്തിൽ 31 റൺസും ഫെഹുക്വയോ 34 റൺസും നേടി.