Skip to content

പരസ്യയുദ്ധത്തിന് ഞാനില്ല മറുപടി മുഖാമുഖം ; റബാഡയുടെ വിമർശനത്തിന് കോഹ്ലിയുടെ പ്രതികരണം

സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡയുടെ വിമർശത്തിന് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒട്ടും പക്വതയില്ലാത്ത പെരുമാറ്റമാണ് വിരാട് കോഹ്ലിയുടെയെന്നും മറ്റാരെങ്കിലും പ്രകോപിപ്പിച്ചാൽ അത് മറികടക്കാൻ കോഹ്ലിക്ക് സാധിക്കില്ലെന്നും ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ റബാഡ വ്യക്തമാക്കിയിരുന്നു.

എന്നാൽ റബാഡയുടെ വിമർശനത്തെ പറ്റിയുള്ള ചോദ്യത്തിന് അവൻ എന്താണ് പറഞ്ഞതെന്ന മറുചോദ്യം ഉന്നയിച്ച കോഹ്ലി മാധ്യമപ്രവർത്തകന്റെ മറുപടിയ്ക്ക് ശേഷം ഈ പത്രസമ്മേളനം റബാഡയ്ക്കെതിരെ സംസാരിക്കുവാനുള്ള അവസരമായി താൻ ഉപയോഗിക്കുന്നില്ലയെന്നും തനിക്കും റബാഡയ്ക്കും ഇടയിൽ എന്തെങ്കിലും ചർച്ച ചെയ്യാനുണ്ടെങ്കിലും അത് മുഖാമുഖം ചെയ്യുമെന്നും അദ്ദേഹം വളരെ കഴിവുള്ള ബൗളർ ആണെന്നും അവനെ എങ്ങനെ നേരിടണമെന്നും ഞങ്ങൾ ആലോചിക്കുന്നുണ്ടെന്നും കോഹ്ലി വ്യക്തമാക്കി.

എന്നാൽ ഇതേ ചോദ്യത്തിൽ ഒഴിഞ്ഞുമാറുകയായിരുന്നു സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. കോഹ്ലിയെ പറ്റി ഐ പി എല്ലിൽ റബാഡ പറഞ്ഞതിൽ തനിക്ക് ഇടപെടാൻ സാധിക്കില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.