Skip to content

ഐ പി എല്ലിൽ കളിച്ച സ്റ്റെയ്ന്റെ തീരുമാനത്തിനെതിരെ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്

കനത്ത തിരിച്ചടിയാണ് ഡെയ്ൽ സ്റ്റെയ്ൻ ലോകകപ്പിൽ നിന്നും പുറത്തായതോടെ സൗത്താഫ്രിക്ക ഏറ്റുവാങ്ങിയിരിക്കുന്നത്. ഷോൾഡറിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്നാണ് സ്റ്റെയ്ൻ ലോകകപ്പിൽ നിന്നും പുറത്തായത്. ആദ്യ രണ്ട് മത്സരങ്ങളും പരിക്ക് മൂലം സ്റ്റെയ്ന് നഷ്ട്ടപെട്ടിരുന്നു. ഈ രണ്ട് മത്സരത്തിലും സൗത്താഫ്രിക്ക പരാജയപെടുകയും ചെയ്‌തിരുന്നു. ഇപ്പോൾ പൂർണ്ണമായും പരിക്കിൽ നിന്നും മുക്തനാകാഞ്ഞിട്ടും ഐ പി എല്ലിൽ കളിച്ച സ്റ്റെയ്ന്റെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്.

പൂർണ്ണമായും ഫിറ്റ്നസ് നിലനിർത്താൻ സ്റ്റെയ്ൻ വളരെയധികം കഷ്ട്ടപെട്ടിരുന്നുവെന്നും ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി അവിശ്വസനീയമാംവിധമാണ് സ്റ്റെയ്ൻ പന്തെറിഞ്ഞതെന്നും ഐ പി എല്ലിൽ അവൻ കളിച്ച രണ്ട് മത്സരത്തിലും അത് കാണുവാൻ സാധിച്ചെന്നും ഒരുപക്ഷേ ഐ പി എല്ലിൽ കളിച്ചിരുന്നില്ലെങ്കിൽ ഡെയ്ൽ സ്റ്റെയ്ൻ ഇപ്പോഴത്തെ അവസ്‌ഥ നേരിടേണ്ടി വരില്ലായിരുന്നുവെന്നും ഫാഫ് ഡുപ്ലെസിസ് പറഞ്ഞു.