Skip to content

സച്ചിനും ഗാംഗുലിക്കും ശേഷം ആ നേട്ടം സ്വന്തമാക്കാൻ കോഹ്‌ലിക്ക് ഇനി വേണ്ടത് 157 റൺസുകൾ മാത്രം

2019 ലോകകപ്പിലെ ആദ്യ മത്സരത്തിനായി കോഹ്ലി കൂട്ടരും നാളെ കളിക്കളത്തിൽ ഇറങ്ങുകയാണ് . ആദ്യ രണ്ട് മത്സരങ്ങൾ പാരാജയപ്പെട്ട സൗത്ത് ആഫ്രിക്കയ്ക്കെതിരെയാണ് മത്സരം .

ഏകദിനത്തിൽ മികച്ച ഫോമിൽ തുടരുന്ന ഇന്ത്യൻ നായകൻ 157 റൺസ് കൂടി നേടിയാൽ ഏകദിനത്തിൽ 11,000 റൺസ് നാഴികക്കല്ല് പിന്നിടാം . സച്ചിൻ ടെണ്ടുൽക്കറും , സൗരവ് ഗാംഗുലി എന്നിവർ മാത്രമാണ് ഇതുവരെയായി ഇന്ത്യൻ താരങ്ങളിൽ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത് . ഒപ്പം വിജയം കൂടി നേടാനായൽ ഏകദിനത്തിൽ നായകനായി 50 ആം വിജയം കൂടി പൂർത്തിയാകാം