Skip to content

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുക ഓറഞ്ച് ജേഴ്സിയണിഞ്ഞ് കാരണമിതാണ്

പതിവിൽ നിന്നും ഓറഞ്ച് ജേഴ്സി ധരിച്ചായിരിക്കും ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനും അഫ്ഘാനിസ്ഥാനുമെതിരായ മത്സരത്തിൽ ടീം ഇന്ത്യ ഇറങ്ങുക. ഓറഞ്ചിനൊപ്പം നീല കലർന്ന ജേഴ്സി ഉടൻ തന്നെ ബിസിസിഐ പ്രകാശനം ചെയ്യും. മാർക്കറ്റിങ് ടീം ജേഴ്സി ഡിസൈൻ ചെയ്യുന്ന ജോലിയിലാണെന്നും ഉടൻ തന്നെ പുതിയ ജേഴ്‌സി ഇന്ത്യ പ്രകാശനം ചെയ്യുമെന്നും ബിസിസിഐ അറിയിച്ചു.

ഐസിസി ടൂർണമെന്റുകളിൽ രണ്ട് ടീമിനും വ്യത്യസ്ത നിറത്തിലുള്ള ജേഴ്സിവേണമെന്ന ഐസിസി തീരുമാനത്തെ തുടർന്നാണ് ഇന്ത്യൻ ടീം പുതിയ ജേഴ്സി പുറത്തിറക്കുന്നത്. പുതിയ മാർഗ്ഗരേഖ പ്രകാരം ആതിഥേയരായ ടീമിന് ഇഷ്ട്ടനിറം തിരഞ്ഞെടുക്കാനുള്ള അനുവാദമുണ്ടാകും . ഇന്ത്യയും ഇംഗ്ലണ്ടും ഒരേ നിറമുള്ള ജേഴ്‌സിയായതിനാൽ കോഹ്ലിയും കൂട്ടരും ഓറഞ്ച് ജേഴ്സിയണിഞ്ഞാകും ഇംഗ്ലണ്ടിനെതിരെയും അഫ്ഘാനിസ്ഥാനെതിരെയും ഇറങ്ങുക.

ടൂർണമെന്റിൽ ഇംഗ്ലണ്ടിനെതിരെ പച്ച ജേഴ്സിയണിഞ്ഞ് കളിച്ച സൗത്താഫ്രിക്ക എന്നാൽ തൊട്ടടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മഞ്ഞ ജേഴ്‌സി ധരിച്ചാണ് കളിച്ചത്. നേരത്തെ ബംഗ്ലാദേശും ചുവപ്പ് നിറത്തിലുള്ള തങ്ങളുടെ രണ്ടാം ജേഴ്സി പ്രകാശനം ചെയ്തിരുന്നു.