Skip to content

ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ് വിരാട് കോഹ്ലിക്ക് ആശംസകളുമായി തോമസ് മുള്ളർ

ലോകകപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയ്ക്ക് ആശംസകളുമായി ജർമ്മനിയുടെ ഫുട്ബോൾ ലോകകപ്പ് കിരീടതാരം തോമസ് മുള്ളർ. ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമിനും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആശംസകൾ പങ്കുവെച്ച മുള്ളർ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പ്രത്യേക ആശംസകളും നേർന്നു കോഹ്ലി ജർമ്മനി ഫുട്ബോൾ ടീമിന്റെ ആരാധകൻ ആണെന്നും ഞങ്ങളെ സപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും മുള്ളർ ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി.

നേരത്തെ മുൻ ബ്രസീലിയൻ ക്യാപ്റ്റൻ ഡേവിഡ് ലൂയിസും ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഹാറി കെയ്നും വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും ആശംസകൾ നേർന്നിരുന്നു.

ജൂൺ അഞ്ചിന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.