Skip to content

ഒരുപാട് മാച്ച് വിന്നേഴ്സ് ഇന്ത്യയ്ക്കുണ്ട്, അവർ വലിയ ഭീഷണി ; ജെ പി ഡുമിനി

ലോകകപ്പിൽ ഇന്ത്യ വലിയ ഭീഷണിയാകുമെന്ന് സൗത്താഫ്രിക്കൻ ഓൾറൗണ്ടർ ജെ പി ഡുമിനി. മത്സരം വിജയിപ്പിക്കാൻ കഴിവുള്ള ഒരുപാട് താരങ്ങൾ ഇന്ത്യയ്ക്കുണ്ടെന്നും ഒപ്പം വിരാട് കോഹ്ലിയുടെയും എം എസ് ധോണിയുടെയും പരിചയസമ്പത്തും ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും ഡുമിനി പറഞ്ഞു.

” അവർക്ക് ഒരുപാട് മാച്ച് വിന്നേഴ്സ് ഉണ്ട്. ബൗളിങിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ അവർ സ്പിന്നർമാരെ കൂടുതൽ ആശ്രയിക്കുന്നുണ്ട് ഒപ്പം ബുംറയെ പോലെ തകർപ്പൻ ഫോമിലുള്ള ഫാസ്റ്റ് ബൗളറും അവർക്കുണ്ട്. അതോടൊപ്പം തന്നെ ലോകത്തിലെ മികച്ച വിരാട് കോഹ്ലിയുടെയും ഒപ്പം എം എസ് ധോണിയുടെയും പരിചയസമ്പത്തും, അതുകൊണ്ട് തന്നെ ലോകകപ്പിൽ വലിയ ഭീഷണിയാകും ഇന്ത്യ സൃഷ്ടിക്കുക. ” ഡുമിനി പറഞ്ഞു.

എന്നാൽ ക്രിക്കറ്റിൽ പ്രധാനപെട്ടത് റാങ്കോ എതിരാളികൾ ആരെന്നതോ അല്ലായെന്നും ആ ദിവസത്തെ പ്രകടനം മാത്രമാണ് പ്രധാനപെട്ടതും ഡുമിനി പറഞ്ഞു.

ജൂൺ അഞ്ചിനാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുന്നത്. തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട സൗത്താഫ്രിക്കയ്ക്ക് ഇന്ത്യയ്ക്കെതിരെ വിജയം അനിവാര്യമാണ്. എന്നാൽ വിജയത്തോടെ തുടങ്ങാൻ കച്കെട്ടിയിറങ്ങുന്ന വിരാട് കോഹ്ലിയെയും കൂട്ടരെയും പരാജയപെടുത്താൻ ഡുപ്ലെസിസും കൂട്ടരും വളരെയധികം വിയർപ്പൊഴുക്കേണ്ടി വരും.